കൊല്ലം: ചിന്താ ജെറോമിന്റെ കോലം കടലിലൊഴുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അധികാര ദുര്‍വിനിയോഗം നടത്തി ആഡംബര ജീവിതം നയിക്കുന്ന ചിന്തയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഞായറാഴ്ച രാവിലെ തിരുമുല്ലാവാരത്ത് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് കോലം കടലില്‍ ഒഴുക്കിയത്.
ചിന്തയുള്‍പ്പെടെയുള്ളവരുടെ ആഡംബര ജീവിതതത്തിനായാണ് സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ പിഴിയുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം പറഞ്ഞു. അധികാര ദുര്‍വിനിയോഗം നടത്തി നിയമങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച റിസോര്‍ട്ടിന്റെ കാവല്‍ക്കാരിയായി ചിന്ത ജെറോം മാറി. പാവപ്പെട്ടവര്‍ അരി വാങ്ങാന്‍ പോലും നിവൃത്തിയില്ലാതെ വലയുമ്ബോള്‍ യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സര്‍ക്കാരില്‍ നിന്നും ലക്ഷങ്ങള്‍ പിടിച്ചുവാങ്ങുകയാണ്. വിഷ്ണു പറഞ്ഞു.
സി.പി.എം സ്പോണ്‍സേര്‍ഡ് പരാതികള്‍ മാത്രമാണ് യുവജന കമ്മിഷന് മുന്നില്‍ എത്തുന്നത്. സാധാരണക്കാരായ യുവാക്കള്‍ക്ക് ഈ കമ്മീഷനിലുള്ള വിശ്വാസം നഷ്ടമായി. പെരുംനുണകള്‍ മാത്രം പറയുന്ന യൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്സണില്‍ നിന്നും കേരളത്തിലെ യുവജനങ്ങള്‍ക്ക് യാതൊരു നീതിയും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ഹസൈന്‍ പള്ളിമുക്ക്, ഉല്ലാസൂളിയക്കോവില്‍, അജു ചിന്നക്കട, ഹര്‍ഷാദ് മുതിരപ്പറമ്ബ്, ഷാജി പള്ളിത്തോട്ടം, റമീസ്, രമേശ് കടപ്പാക്കട,സിയാദ്, അനസ്, ശരത് കുരീപ്പുഴ, സുജിന്‍ മുതിരപ്പറമ്ബ്, സുദര്‍ശന്‍ ബാബു എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
