Type Here to Get Search Results !

ടാര്‍പോളിന്‍ പറന്ന് പോയപ്പോള്‍ ലോറി നിര്‍ത്തി; ഇടിച്ച്‌ കയറി ബൈക്ക്, കമ്ബികള്‍ കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം


തൃശൂര്‍: തൃശൂര്‍: തൃശൂര്‍ ചെമ്ബൂത്രയില്‍ കമ്ബി കയറ്റിയ ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു.
പാലക്കാട് പുതുക്കാട് മണപ്പാടം സ്വദേശി ശ്രധേഷ് ആണ് മരിച്ചത്. 21 വയസായിരുന്നു. കഴുത്തിലും നെഞ്ചിലും കമ്ബികള്‍ കുത്തി കയറിയാണ് മരണം. ചെമ്ബൂത്ര ഭാഗത്തൂടെ കോണ്‍ക്രീറ്റ് കമ്ബികളും കയറ്റി പോവുകയായിരുന്ന ലോറി. പുറത്ത് മൂടിയിരുന്ന ടാര്‍പോളിന്‍ ഷീറ്റ് ഇതിനിടെ പറന്ന് പോയി. ഇത് എടുക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് പിന്നില്‍ വരിക ആയിരുന്ന ബൈക്ക് ഇടിച്ചത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags