Type Here to Get Search Results !

കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ബജറ്റിനെതിരായ ജനരോഷം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് കൊച്ചില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രി താമസിച്ച പിഡബ്യൂഡി ഗസ്റ്റ് ഹൌസിന് മുന്നില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മിന്നല്‍ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളികളുയര്‍ന്നതോടെയാണ് പ്രതിഷേധം പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ എല്ലാവരെയും അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.