കേരള ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്നും കഴിഞ്ഞ വര്‍ഷങ്ങളായി നല്‍കാതെ മാറ്റിവവെക്കപ്പെട്ട ജീവനക്കാരുടെ ക്ഷാമബത്ത്, സറണ്ടര്‍ മുതലായവ ആനുകൂല്യങ്ങളെ കുറിട്ട് ഒരക്ഷരം പോലും പറയാതെ അവതരിപ്പിക്കപ്പെട്ട ബജറ്റ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുകയാണ് ചെയ്‌തതെന്നും എന്‍.ജി.ഒ.
അസോസിയേഷന്‍ സംസ്‌ഥാന കമ്മിറ്റി അംഗം വി.കെ കൃഷ്‌ണപ്രസാദ് പറഞ്ഞു. ബജറ്റിലുണ്ടായിട്ടുളള അധിക ഭാരം പൊതുസമൂഹത്തിന് താങ്ങാനാവില്ലെന്നും കടുത്ത വിലകയറ്റം സൃഷ്‌ടിച്ചേക്കാവുന്ന നികുതി അടക്കമുളള വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ബജറ്റില്‍ ജീവനക്കാരെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍ മലപ്പുറം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് സലീഖ് പി.
മോങ്ങം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്‌ഥാന കമ്മിറ്റി അംഗം സി.കെ.
അബ്‌ദുല്‍ റസാക്ക്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. ഗോവിന്ദന്‍ നമ്ബൂതിരി, ബ്രാഞ്ച് സെക്രട്ടറി ഷൈജു ചാലിശ്ശേരി, മനോജ് പാമ്ബലത്ത്, മോഹനന്‍ മുതിരിപ്പറമ്ബ്, പ്രമോജ്, ചന്ദ്രന്‍ ഒതുക്കുങ്ങല്‍, മനോജ് ബാബു, പി. സജി, പി. അജീഷ് പ്രസംഗിച്ചു. സിവില്‍ സേ്‌റ്റഷനില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നൂറുദ്ദീന്‍ തോട്ടുങ്ങല്‍, ഷംസുദ്ദീന്‍ കണ്ടാലപ്പറ്റ, ഇ.കെ. ഷാജി, കൃഷ്‌ണദാസ് കരിക്കാട്, അന്‍സാരി നേതൃത്വം നല്‍കി.
