കോഴിക്കോട് മണാശ്ശേരിയിലാണ് വിദ്യാര്‍ത്ഥിനികളുടെ അപകട യാത്ര നടന്നത്. മൂന്ന് പെണ്‍കുട്ടികള്‍ യാത്ര ചെയ്ത ഇരുചക്രവാഹനം ബസിടിക്കാതെ രക്ഷപ്പെടുകയായിരുന്നു. ഹെല്‍മറ്റില്ലാതെയായിരുന്നു ഇവരുടെ യാത്ര.
മണാശ്ശേരി നാല്‍ക്കവലയില്‍ പട്ടാപ്പകലാണ് സംഭവം. ട്രിപ്പിള്‍സ് അടിച്ചെത്തിയ വിദ്യാര്‍ത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് അതിവേഗം എത്തി. വിദ്യാര്‍ത്ഥിനികളെ കണ്ട് ഡ്രൈവര്‍ ബസ് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി.
ബാലന്‍സ് തെറ്റിയെങ്കിലും വീഴാതെ സ്കൂട്ടറുമായി മൂന്ന് പേരും പോവുകയായിരുന്നു. സംഭവത്തിന്‍്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.


