Type Here to Get Search Results !

ആത്മഹത്യ ചെയ്ത സാക്ഷരതാ പ്രേരക് കേരള ബജറ്റിന്റെ ആദ്യ ഇരയെന്ന് വി ഡി സതീശന്‍

 



ആത്മഹത്യ ചെയ്ത സാക്ഷരതാ പ്രേരക് കേരള ബജറ്റിന്റെ ആദ്യ ഇരയെന്ന് വി ഡി സതീശന്‍


ബജറ്റില്‍ ഓണറേറിയം നല്‍കുമെന്ന പ്രഖ്യാപനം സാക്ഷരതാ പ്രേരക്മാര്‍ പ്രതീക്ഷിച്ചിരുന്നു. മരണത്തിന് കാരണം സര്‍ക്കാര്‍ ആണെന്നും ബിജുമോന്റെ കുടുംബത്തിന് സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. 

കഴിഞ്ഞ ഇരുപത് വര്‍ഷമായി സാക്ഷരതാ പ്രേരകായി ജോലി ചെയ്ത് വരികയായിരുന്ന ബിജുമോനെ ഇന്നലെ രാവിലെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരകാണ് ബിജുമോന്‍. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയിട്ടുണ്ട്. ശമ്ബളം കിട്ടാത്തതിനെത്തുര്‍ന്ന് 49 കാരനായ ബിജുമോന്‍ കടുത്ത മനോവിഷമത്തിലായിരുന്നു. സാമ്ബത്തിക പ്രതിസന്ധിമൂലം ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്നും ബിജുമോന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു

.പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാര്‍ച്ച്‌ 31ന് ഉത്തരവിറങ്ങിയിരുന്നെങ്കിലും നടപ്പായില്ല. ഇതേത്തുടര്‍ന്നാണ് ഇവരുടെ ശമ്ബളം മുടങ്ങിയത്. കഴിഞ്ഞ 80 ദിവസമായി കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത് വരികയാണ്. സംസ്ഥാനത്തെ 1714 പ്രേരക്മാര്‍ ബിജുമോനെ പോലെ സമാന പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്ന് സംഘടന പ്രതിനിധികള്‍ പറയുന്നു. അവിവാഹിതനാണ് മരിച്ച ബിജുമോന്‍. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.



പത്തനാപുരത്ത് ആത്മഹത്യ ചെയ്ത സാക്ഷരതാപ്രേരക്ക് ബിജുമോന്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുഞ്ഞുവെന്ന് സുഹൃത്തുക്കള്‍. സമരം ചെയ്തിട്ടും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തതില്‍ നിരാശനായിരുന്നു. ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിജുമോന്‍ പറഞ്ഞിട്ടുണ്ടെന്ന്സുഹൃത്തുക്കള്‍ പറഞ്ഞു. പുനര്‍വിന്യാസ ഉത്തരവ് വരാത്തതിലും ബിജുമോന്‍ കടുത്ത നിരാശയിലായിരുന്നുവെന്ന് സുഹൃത്ത് ഷീജ  പറഞ്ഞു.