Type Here to Get Search Results !

കാലിക്കറ്റ് ഹീറോസിന് മിന്നുന്ന വിജയത്തുടക്കം



പ്രൈം വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസിന് മിന്നുന്ന വിജയത്തുടക്കം. മുംബൈ മീറ്റേഴ്സിനെതിരായ മത്സരത്തില്‍ 4-1നാണ് കാലിക്കറ്റ് ഹീറോസിന്‍്റെ വിജയം.
അവേശകരമായ മത്സരത്തില്‍ 10-15, 15-9, 15-8, 15-14, 15-11 എന്ന സ്കോറിലാണ് കാലിക്കറ്റ് ഹീറോസിന്‍്റെ ആദ്യ വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ടതോടെ ഉണര്‍ന്നു കളിച്ച ടീം തുടര്‍സെറ്റുകള്‍ നേടിയാണ് ആവേശകരമായ വിജയം നേടിയത്. ഇതോടെ, രണ്ട് പോയിന്‍്റ് നേടിയ ഹീറോസ് ടേബിളില്‍ ഇടം നേടി.