പൊന്മുണ്ടം : കുടിവെള്ള പൈപ്പിടാൻ റോഡുകൾ പൊളിച്ചത് മൂലം പലയിടങ്ങളിളും വാഹനയാത്രക്കാർ അപകടത്തിൽ പെടുന്നതായി പരാതി, ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽ പെടുന്നത് പതിവാണെന്ന് പലരും അഭിപ്രായപെടുന്നു. പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡിന്റെ വശം ചേർന്ന് കീറിയതിനാൽ വലിയ വാഹനങ്ങൾ അടക്കം ടായറുകൾക്കും മറ്റും കെടുപാട് വരുന്നതും നിത്യ കാഴ്ചയാണ്.
എത്രയും വേഗത്തിൽ റോഡുകൾ ഡാർ ചെയ്തു പഴയ പടിയാക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
