Type Here to Get Search Results !

ഫെബ്രുവരി 14ന് പശുവിനെ കെട്ടിപിടിച്ചാല്‍ മതി! വാലന്റൈന്‍സ് ദിനം 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്


ദില്ലി: പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ്. കൗ ഹഗ്ഗ് ഡേ ആചരിക്കണമെന്നാണ് അഭ്യര്‍ത്ഥന.
സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്ബദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്ബര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ
സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്ബര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച്‌ ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറയുന്നു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നെട്ടെല്ലാണ് പശുവെന്ന് പറഞ്ഞ മൃസംരക്ഷണ വകുപ്പ് അമ്മയെ പോലെ നമ്മെ പരിപാലിക്കുന്നതിനാല്‍ പശുവിനെ 'കാമധേനു', 'ഗോമാത' എന്നിങ്ങനെയാണ് വിളിക്കുന്നതെന്നും വ്യക്തമാക്കി.
Tags