ബോട്ട് ദുരന്തത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് താനൂര്‍ മൂലക്കലിലെ ഓഫിസിലേക്ക് വെള്ളിയാഴ്ച മാര്‍ച്ച് നടത്തിയ നേതാക്കള്‍ക്കെതിരെ താനൂര്‍ പൊലീസ് കേസെടുത്തുമുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി. അഷ്റഫ്,
ട്രഷറര്‍ നൂഹ് കരിങ്കപ്പാറ, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി കെ. സലാം, നഗരസഭ ചെയര്‍മാന്‍ പി.പി. ഷംസുദ്ദീന്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. അലി അക്ബര്‍, കൗണ്‍സിലര്‍ എം.പി. ഫൈസല്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നൗഷാദ് പറപ്പൂതടം,
ജനറല്‍ സെക്രട്ടറി ഉവൈസ് കുണ്ടുങ്ങല്‍, വൈസ് പ്രസിഡന്റ് സൈതലവി തൊട്ടിയില്‍, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി നിസാം താനൂര്‍, മുഹമ്മദ് ആദില്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 150 പേര്‍ക്കുമെതിരെയാണ് കേസ്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണിത്..
