Type Here to Get Search Results !

ഞാന്‍ കരഞ്ഞുകൊണ്ടാണ് ആ വീഡിയോയില്‍ നടക്കുന്നത്, സുഹൃത്ത് വന്നത് ഞാന്‍ കരയുന്നത് കണ്ടിട്ടാണ്': ഭര്‍ത്താവിനെതിരെ യുവതി


ദുബായ്: ദുബായില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.
നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം പോയതായി വാര്‍ത്തകള്‍ ഉയര്‍ന്നത്. കുഞ്ഞിന്റെ പാസ്പോര്‍ട്ട് ഭാര്യയുടെ കൈയ്യിലാണെന്നും കുഞ്ഞിനെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് അറിയില്ലെന്നും യുവാവ് എഡിറ്റോറിയല്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നാദാപുരം സ്വദേശി ഷെരീഫ് ആണ് ഭാര്യയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പിന്നാലെ ഭര്‍ത്താവിനെതിരെ ആരോപണവിധേയയായ യുവതി രംഗത്ത് വന്നു.

ഭര്‍ത്താവിനൊപ്പം ഒത്തുപോകുവാന്‍ കഴിയില്ലെന്നും വിവാഹമോചനകാര്യത്തില്‍ തീരുമാനമാക്കുന്നതിനാണ് ദുബായില്‍ എത്തിയതെന്നും യുവതി പറയുന്നു. കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ച തന്നെ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു എന്നും ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നതായും യുവതി ആരോപിച്ചു. ഭര്‍ത്താവിനെതിരെ നാട്ടില്‍ അഞ്ച് തവണ പോലീസില്‍ പരാതി നല്‍കിയിരുന്നു എന്നും എന്നാല്‍, ഒത്തുതീര്‍പ്പിന് ശേഷം ഒന്നിച്ച്‌ ജീവിക്കുകയായിരുന്നു എന്നും യുവതി പറയുന്നു.

'എയര്‍പോര്‍ട്ടില്‍ വെച്ച്‌ എന്നെ മര്‍ദ്ദിച്ചു, അസഭ്യം പറഞ്ഞു. കുട്ടിയെ കൈക്കലാക്കി. അപ്പോഴാണ് സുഹൃത്ത് ഇറങ്ങി വന്നത്. ഞാന്‍ കരഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു. അപ്പോഴാണ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. ഞാന്‍ കരഞ്ഞുകൊണ്ട് നടക്കുന്നതാണ് വിഡിയോയില്‍. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സുഹൃത്തിന്റെ വീട്ടില്‍ പോയി പ്രശ്നം ഉണ്ടാക്കി. അപ്പോള്‍ അവരാണ് അവനെ വിളിച്ച്‌ ഞാന്‍ വരുന്നതായി പറഞ്ഞത്. അവന്‍ എന്നെ കൂട്ടാന്‍ വന്നതല്ല. ഞാന്‍ കരഞ്ഞുകൊണ്ട് വരുന്നത് കണ്ട് അവന്‍ വണ്ടിയില്‍ നിന്ന് പുറത്തേക്ക് വരുകയായിരുന്നു’, യുവതി വ്യക്തമാക്കി.

'ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. നാട്ടില്‍ അവളുടെ പോക്ക് അത്ര ശരിയായിരുന്നില്ല. വീട്ടുകാര്‍ തന്നെ എന്നെ വിളിച്ച്‌ പറഞ്ഞു. കാര്യമറിഞ്ഞ് ഞാന്‍ നാട്ടിലെത്തി. അവളോട് ചോദിച്ചപ്പോള്‍ അവള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കുമെന്ന് പറഞ്ഞു. അവളുടെ കാമുകനോട് വരെ ഞാന്‍ പറഞ്ഞതാ 'ഞങ്ങള്‍ക്ക് ഒരു കുഞ്ഞുള്ളതാണ്, ജീവിതം നശിപ്പിക്കരുത് എന്ന്'. എന്നിട്ടും കേട്ടില്ല. കുഞ്ഞിനെ നോക്കാന്‍ അവള്‍ക്ക് സമയമില്ല. അവള്‍ ഇവിടേക്ക് വന്നത് തന്നെ പെട്ടന്നാണ്. ഇര്‍ഷാന വന്നതും അവനൊപ്പം പോയി. കുറെ ഞാന്‍ പറഞ്ഞുനോക്കി, അവള്‍ കേട്ടില്ല. കുഞ്ഞിനെ ഒന്ന് തിരിഞ്ഞ് നോക്കാതെ അവള്‍ പോയി’, യുവാവ് ആരോപിച്ചിരുന്നു.