ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഗിരികുമാറാണ് അറസ്റ്റിലായത്. തിരുവനന്തപുരം നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ഗിരികുമാര്‍. ഗിരികുമാറിന് കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികളെ ഒളിപ്പിച്ചതിനും ഗിരികുമാറിന് പങ്കുണ്ട്. സംഭവത്തില് ഗിരികുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന ടെലിഫോണ്‍ രേഖകള്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആര്‍എസ്‌എസിന്റെ ജില്ലാ ബൗദ്ധിക് പ്രമുഖ് കൂടിയാണ് ഗിരികുമാര്‍. സംഭവത്തില് ആര്‌എസ്‌എസ് പ്രവര്ത്തകനായ ശബരി എസ് നായര് നേരത്തെ അറസ്റ്റിലായിരുന്നു. ആശ്രമം കത്തിക്കലിന് നേതൃത്വം നല്‍കിയത് ശബരിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു
