നമ്മളെല്ലാവരും തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മൊബൈൽ ഉപയോഗിക്കേണ്ടതു അത്യാവശ്യവുമാണ്. പക്ഷേ ചെറുപ്രായത്തിലെ മൊബൈൽ ഉപയോഗം ഒട്ടേറെ പ്രശ്നങ്ങൾ വിളിച്ചു വരുത്തും. എന്നാൽ
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശരിയല്ലായൊന്നു പറയാനും കഴിയില്ല.
▪️ പക്ഷെ പാട്ടു്, ഗയിമുകൾ, തുടങ്ങിയവക്കായുള്ള മൊബൈലിന്റെ അമിത ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അമിത ഉപയോഗം എങ്ങനെ നിയന്ത്രിക്കാമെന്നു നോക്കാം.
▪️ ഒന്നര വയസ്സിൽ താഴെയുള്ള കുട്ടികളുടെ ശ്രദ്ധ മറ്റ് പ്രവർത്തികളിലെക്കു മാറ്റണം. കളിപ്പാട്ടങ്ങൾ വച്ചുള്ള കളികളാകാം.
ബിൽഡിഗ് ബ്ളോക്കുകൾ ചേർത്ത് പലതരം നിർമിതികൾ അവർ ഉണ്ടാക്കട്ടെ!. രണ്ടു വയസ്സു കഴിയുന്നതോടെ ഓടനുo ചാടാനും കളിക്കാനും പ്രോത്സാഹിപ്പിക്കണം. അതു വഴി മറ്റു കുട്ടികളോടു ഇടപെടാനും സംസാര ശേഷിയും പുതിയ വാക്കുകളും
സാമുഹ്യ നിയമങ്ങളുo സ്വായത്തമാക്കാനും കഴിയും.
വ്യത്യസ്ത താൽപര്യങ്ങൾ, കഴിവുകൾ എന്നിവ ഉണ്ടാകുവാനും സഹായകരമാകും.
▪️ മൊബൈൽ ഫോൺ കമ്പ്യൂട്ടർ തുടങ്ങിയവ കുട്ടികൾക്ക് നൽകുമ്പോൾ 'പേരെന്റ് കൺട്രോൾ ഫീച്ചർ' ഉപയോഗിച്ചു നിയന്ത്രിക്കണം. കുട്ടികൾ പഠനാവശ്യത്തിലെക്കായിആപ്പുകളും, വെബ്സൈറ്റുകളും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കിൽ നിശ്ചിത സമയത്തേക്കു മാത്രമായി ഉപയോഗം പരിമിതപ്പെടുത്തണം. കഴിവതും നിങ്ങളുടെ അനുവാദമില്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.
▪️ മൊബൈൽ ഫോണിലെ അമിത ഉപയോഗം ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാക്കും. മൊബൈലിൽ നിന്നുള്ള റേഡിയേഷൻ കുട്ടികളുടെ തലച്ചോറിന്റെ വളർച്ചക്ക്ഹാനികരമാകും. കഴുത്ത് വേദന, തലവേദന, പൊണ്ണതടി, ഉറക്കമില്ലായ്മ, വിഷാദം, സംസാര വൈകല്യങ്ങൾ, ഭാഷാ വൈകല്യo തുടങ്ങിയ ഒട്ടെറെ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്.
▪️ ഒന്നും ശ്രദ്ധിക്കാൻ കഴിയാത്ത ശ്രദ്ധ്വാ വൈകല്യത്തിലേക്ക് വരെ നീങ്ങിയെന്നും വരാം. അതിനാൽ കുട്ടികളിലെ മൊബൈൽ ഉപയോഗം പരിമിതപ്പെടുത്തണം.
