Type Here to Get Search Results !

ബസിന് തീപിടിച്ച്‌ അപകടം, 25 പേര്‍ മരണം; നിരവധി പേര്‍ക്ക് പരുക്ക്

സമൃദ്ധി മഹാമര്‍ഗ് എക്‌സ്പ്രസ് വേയില്‍ ബസിന് തീപിടിച്ച്‌ 25 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യവാത്മലില്‍ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം.

32 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റവരെ ബുല്‍ധാന സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍പെട്ട ബസ് ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ് കത്തുകയായിരുന്നു.