കോഴിക്കോട് - തൃശൂര്‍ പഴയ ദേശീയ പാതയില്‍ ഫറോക്ക് പുതിയ പാലത്തില്‍നിന്നു യുവ ദമ്ബതികള്‍ ചാലിയാറില്‍ ചാടി.
മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ തോമസ് , വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. ഞായര്‍ രാവിലെ പത്തോടെയാണ് സംഭവം. രക്ഷപ്പെടുത്തിയ വര്‍ഷയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ജിതിനായി തെരച്ചില്‍ തുടരുകയാണ്.
പാലത്തിലൂടെ വരികയായിരുന്ന ഒരു ലോറി ഡ്രൈവര്‍ ദമ്ബതികള്‍ പാലത്തില്‍നിന്നു ചാടുന്നത് കണ്ടതാണ് യുവതി രക്ഷപ്പെടാൻ കാരണമായത്. സംഭവം നേരിട്ടു കണ്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി താഴേക്ക് ഇട്ടുകൊടുത്ത കയറില്‍ പിടിച്ച് പാലത്തിന്റെ തൂണിനു സമീപം അള്ളിപ്പിടിച്ച് പിടിച്ചു കിടന്ന വര്‍ഷയെ പുഴയിലെ തോണിക്കാര്‍ കരയ്ക്കെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ ഫറോക്ക് പൊലീസുമെത്തി. യുവതിയെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.
പുഴയില്‍ ശക്തമായ ഒഴുക്കുള്ള ഭാഗത്തേക്കു വീണതിനാല്‍ ജിതിന് കയറില്‍ പിടി കിട്ടിയിരുന്നില്ല. ജിതിൻ മുങ്ങിത്താഴുന്നത് രക്ഷാപ്രവര്‍ത്തകര്‍ കാണുന്നുണ്ടായിരുന്നുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ഏതാനും മുമ്ബായിരുന്നു ജിതിനും വര്‍ഷയും തമ്മിലുള്ള വിവാഹം. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ശനി രാത്രി ദമ്ബതികള്‍ വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്നാണ് പ്രാഥമിക വിവരം. ബേപ്പൂര്‍ ചാലിയം കോസ്റ്റല്‍ പൊലീസ്, മീഞ്ചന്ത അഗ്നിരക്ഷാ സേന, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് യുവാവിനായി തെരച്ചില്‍ ഊര്‍ജിതമാക്കി.
