Type Here to Get Search Results !

വയറിംഗ്, തേങ്ങയിടല്‍, മരം മുറിക്കല്‍ എല്ലാം ചെയ്യും; യഥാര്‍ത്ഥത്തില്‍ അബ്ദു സലാം ആരെന്നറിഞ്ഞാല്‍ അമ്ബരക്കും


കാളികാവ് ആമപ്പൊയില്‍ ജി യു പി സ്‌കൂളില്‍ കെട്ടിടത്തിനു മുകളിലേക്ക് അപകട ഭീഷണിയായി വളർന്ന വൻ കാഞ്ഞിര മരത്തിന്റെ കൊമ്ബുകള്‍ വെട്ടുന്ന തിരക്കിലാണ് സ്കൂളിലെ അറബി അദ്ധ്യാപകനായ ടി പി അബ്ദു സലാം.




അദ്ധ്യാപനത്തിനൊപ്പം സ്‌കൂളിലെ വയറിംഗ്, പ്ലംബിംഗ്, തേങ്ങയിടല്‍ തുടങ്ങി എല്ലാ ജോലികളും ഏഴു വർഷമായി സൗജന്യമായി ചെയ്തുനല്‍കുന്നത് സലാം മാഷാണ്. 2019ലാണ് ഇദ്ദേഹം ഈ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലിക്കെത്തിയത്. അതിനു മുമ്ബില്‍ നാട്ടില്‍ പലവിധത്തിലുള്ള കൂലിപ്പണികള്‍ ചെയ്തിരുന്നു.

ജോലി കിട്ടിയതോടെ പഴയ തൊഴില്‍ രംഗത്തെ തന്റെ കഴിവുകള്‍ സ്കൂളിനും നാട്ടിനുമായി ഉപയോഗപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. പൂങ്ങോട് തൊടിയപ്പുലത്തുകാരനായ ഇദ്ദേഹത്തിന് സേവനമാണ് ജീവിതം.

കാറ്റടിച്ച്‌ ആരുടെയെങ്കിലും വീടിന് മുകളില്‍ മരം വീഴുകയോ, മരം വീണ് റോഡ് ബ്ലോക്കാവുകയോ ചെയ്താല്‍ തന്റെ വുഡ് കട്ടറുമായി സലാം അവിടേക്ക് ഓടിയെത്തും. സലാം സ്കൂളിലെത്തിയ ശേഷം സ്‌കൂള്‍ വളപ്പിലെ തെങ്ങുകളിലെ തേങ്ങയിടാൻ ആരെയും വിളക്കേണ്ടി വന്നിട്ടില്ല.

"തന്റെ അറിവുകളും കഴിവുകളും ആരോഗ്യവും തന്റെ വിദ്യാർത്ഥികള്‍ക്കും സമൂഹത്തിനും നല്‍കുന്നതിലൂടെയാണ് ജീവിതം അർത്ഥവത്താകുന്നതെന്ന് സലാം പറയുന്നു." - സ്‌കൂളില്‍ മാത്രമല്ല പുറത്തും സലാം മാഷ് സേവന സന്നദ്ധനാണ്, ഷരീഫ്, പി ടി എ പ്രസിഡന്റ്.