Type Here to Get Search Results !

പീഡനക്കേസില്‍ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി തെളിവെടുപ്പ് ആരംഭിച്ചു.


പീഡനക്കേസില്‍ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി തെളിവെടുപ്പ് ആരംഭിച്ചു.
സംഭവം നടന്നുവെന്ന് യുവതി പറഞ്ഞ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിച്ച്‌ ഇന്ന് പുലർച്ചെ തെളിവെടുത്തു.

തുടർന്ന് രാഹുലിന്റെ അടൂരിലെ വീട്ടിലും പാലക്കാട്ടെ ഫ്ലാറ്റിലും എത്തിച്ച്‌ തെളിവെടുക്കും. പത്തനംതിട്ട എആർ ക്യാമ്പിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷമാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.

മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയില്‍ നല്‍കിയത്. 15ന് വൈകുന്നേരമാണ് രാഹുലിനെ തിരികെ കോടതിയില്‍ ഹാജരാക്കേണ്ടത്.

തെളിവെടുപ്പിനിടെ യുവജന രാഷ്ടീയ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്‌ഐടി സംഘം പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു.