Type Here to Get Search Results !

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഒരു വയസുള്ള മകളെ യുവാവ് വെള്ളത്തില്‍ മുക്കി കൊന്നു

ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച്‌ യുവാവ് ഒരു വയസുള്ള മകളെ കൊന്നു.രുചി-ഗോപാല്‍ ദമ്പതികളുടെ മകളാണ് മരിച്ചത്.ഓട്ടോ ഡ്രൈവറായ ഗോപാല്‍ മകളെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു.2024 സെപ്റ്റംബർ 16 നായിരുന്നു രുചിയുടെയും ഗോപാലിന്റെയും വിവാഹം. വിവാഹത്തിന് മുൻപേ ഇരുവരും പരിചയമുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഇരുവർക്കും മകള്‍ ജനിച്ചത് മുതലാണ് ഇയാള്‍ രുചിയെ സംശയിക്കാൻ തുടങ്ങിയത്. ഗോപാല്‍ രുചിയെ സ്ഥിരമായി മർദിക്കുകയും കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടർന്ന് ഗോപാല്‍ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. രുചിയുടെ പരാതിയെ തുടർന്ന് ഗോപാലിനെതിരെ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.