Type Here to Get Search Results !

ഭാര്യയും മകളുടെയും മുന്നില്‍ കുഴഞ്ഞുവീണു, വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി; പ്രവാസി മലയാളി മരിച്ചു

ഭാര്യയും മകളുടെയും മുന്നില്‍ കുഴഞ്ഞുവീണു, വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി; പ്രവാസി മലയാളി മരിച്ചു
കണ്ണൂര്‍: വിമാനയാത്രക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രക്കിടെ തൃശൂര്‍ വേലൂര്‍ സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്. വെങ്ങിലശേരി ചാങ്കരവീട്ടില്‍ സുധാകരന്റെ മകന്‍ അഖിലാണ് മരിച്ചത്. 35 വയസായിരുന്നു.

കൊച്ചിയിലേക്കുള്ള വിമാനം കണ്ണൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി അഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും മകളും സുഹൃത്തും ഒപ്പമുണ്ടായിരുന്നു.

രാവിലെ 8.15ന് ബഹ്‌റൈനില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അഖില്‍. വിമാനം പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അഖില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിച്ച ശേഷം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.