Type Here to Get Search Results !

ചരക്കുകൾ കൊണ്ടുപോകുന്ന രീതിയിൽ മിനി പിക്കപ്പിൽ ടാർപ്പായ മൂടി മണൽ കടത്തുകയായിരുന്ന മണൽ വാഹനം പിടികൂടി തിരൂർ പോലീസ്


മണൽ വാഹനം പിടികൂടി തിരൂർ പോലീസ്


തിരൂർ: ചരക്കുകൾ കൊണ്ടുപോകുന്ന രീതിയിൽ മിനി പിക്കപ്പിൽ ടാർപ്പായ മൂടി മണൽ കടത്തുകയായിരുന്ന വാഹനം പിടികൂടി തിരൂർ പോലീസ്. ഇന്നലെ വൈകുന്നേരം ബി പി അങ്ങാടി ഭാഗത്തുനിന്നാണ് ചരക്കുകൾ കൊണ്ടുപോകുന്ന രീതിയിൽ ആർക്കും സംശയം തോന്നാത്ത വിധം മണൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന വാഹനം പിടികൂടിയത്. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, CPO ശ്രീജിലാൽ എന്നിവർ ചേർന്നാണ് മണൽ വാഹനം പിടികൂടിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. അനധികൃത മണൽ കടത്തിനെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.