Type Here to Get Search Results !

കോട്ടക്കലിൽ ബൈക്ക് ഓഡോ മീറ്ററില്‍ കൃത്രിമം കാണിച്ച്‌ ഉപയോഗിച്ച ഡീലര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം 1.03 ലക്ഷം രൂപ പിഴ ചുമത്തി.



കോട്ടക്കൽ : കോട്ടക്കലില്‍ നിന്ന് കോഴിക്കോട്ടെ ഷോറൂമിലേക്ക് ഓടിച്ച്‌ കൊണ്ടുപോകും വഴി ദേശീയപാത കക്കാട് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ വാഹനം പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ബൈക്ക് ഓടിച്ചപ്പോള്‍ ഓഡോ മീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തി.

ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രേഖകള്‍ ഇല്ലാത്തതടക്കം കാരണങ്ങളാലാണ് പിഴ ചുമത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തില്‍ എ.എം.വി.ഐമാരായ കെ.ആര്‍. ഹരിലാല്‍, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് രണ്ട് ബൈക്കുകള്‍ക്കും ആറ് മാസം മുമ്ബ് ഒരു കാറിനും എന്‍ഫോഴ്സ്മെന്റ് വിഭാഗം സമാന രീതിയില്‍ പിഴ ചുമത്തിയിരുന്നു.

ടെസ്റ്റ് ഡ്രൈവ്, പ്രദര്‍ശത്തിന് കൊണ്ടുപോകല്‍, മറ്റു ഷോറൂമിലേക്ക് മാറ്റല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും പുതിയ വാഹനം ഉപയോഗിക്കുമ്ബോള്‍ ഓടിയ ദൂരം മീറ്ററില്‍ കാണാതിരിക്കാനാണ് കൃത്രിത്വം നടത്തുന്നത്. തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഡീലര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്.