Type Here to Get Search Results !

എല്‍കെജി വിദ്യാര്‍ഥിനിയുടെ മരണം; ഫോറന്‍സിക് ഫലം കാത്ത് പോലീസ്കുട്ടിയുടെ മരണ കാരണം പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമല്ലെന്നാണ് റിപ്പോർട്ട്.


 



കോഡൂർ: വയറുവേദനയും ഛര്‍ദ്ദിയും പനിയും വന്നാണ് മലപ്പുറം കോഡൂരിൽ എല്‍ കെ ജി വിദ്യാര്‍ഥിനി മരണപ്പെട്ടത്,ഈസ്റ്റ് കോഡൂരില്‍ മൂഴിക്കല്‍ ശിഹാബിന്‍റെ മകള്‍ ഫാത്തിമ റഫ്ഷിയാണ് (5) മരിച്ചത്. കുട്ടിയുടെ മരണ കാരണം പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമല്ലെന്നാണ് റിപ്പോർട്ട്. ഇതോടെ ഫോറന്‍സിക് പരിശോധനാഫലം കാത്തിരിക്കുകയാണ് പോലീസ്.

അസുഖത്തെ തുടര്‍ന്ന് ആദ്യം താണിക്കല്‍ പി എച്ച് സിയിലും, മലപ്പുറം സഹകരണ ആശുപത്രിലും പിന്നീട് മലപ്പുറം താലൂക്കാശുപത്രിയിലും കുട്ടിയെ കാണിച്ചിരുന്നു.

കിഴക്കെത്തലയിലെ സ്വകാര്യ സ്‌കാനിംഗ് സെന്‍ററില്‍നിന്നും സ്‌കാനിംഗ് നടത്തിയെങ്കിലും പ്രശ്‌നങ്ങളുള്ളതായി ഒന്നും പറഞ്ഞിരുന്നില്ല. വയറില്‍ ചെറിയ കുമിളകളുണ്ടായിരുന്നുവെന്നും എന്നാല്‍ പേടിക്കാനില്ലെന്നുമാണു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

വ്യാഴാഴ്ച്ച വൈകിട്ടു കുട്ടിക്ക് ശക്തമായ വറുവേദനവന്നതോടെ പടപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു മരണം സംഭവിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടി അവസാനമായി സ്‌കൂളിലേക്ക് പോയിരുന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ പനിയുണ്ടായിരുന്നെങ്കിലും സാധാരണ വൈറല്‍ പനിയാകുമെന്നായിരുന്നു വീട്ടുകാരും അധ്യാപകരും കരുതിയിരുന്നത്.

മലപ്പുറം താലൂക്ക് ആശുപത്രിയില്‍നിന്നും പോസ്റ്റ്‌ മോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോറന്‍സിക് പരിശോധനക്കയച്ചിട്ടുണ്ടെന്നും ഇതിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്നും മലപ്പുറം പോലീസ്.