Type Here to Get Search Results !

ബാലവിവാഹം; 26കാരന്‍ വിവാഹം ചെയ്ത 17കാരി ഗര്‍ഭിണി, പൊലീസ് കേസെടുത്തു


മൂന്നാറില്‍ വീണ്ടും ബാല വിവാഹം.17 വയസുള്ള പെണ്‍കുട്ടിയെ 26 കാരനാണ് വിവാഹം കഴിച്ചത്. വരനും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു.
പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയാണ്.ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ഇടമലക്കുടിയില്‍ പ്രായപൂര‍്ത്തിയാകാത്തെ പെണ്‍കുട്ടിയെ വിവാഹം ചെയ്ത 47 കാരന്‍ ഇപ്പോഴും ഒളിവിലാണ്. പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ ആണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ 47 കാരന്‍ വിവാഹം ചെയ്തത്. ഇത് ശൈശവ വിവാഹമെന്ന ശിശു സംരക്ഷണ വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇവര്‍ നല‍്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചെല്‍ഡ് വെല്ഫയര്‍ കമ്മിറ്റി കേസെടുക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയത്. പെണ്‍കുട്ടിയെ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്