Type Here to Get Search Results !

പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്; സംഭവം നടന്നത് കല്പകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ

 



നിര്‍ബന്ധിപ്പിച്ച് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിന് ഇരയാക്കുകയും ‌കല്പകഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 37 ½ വര്‍ഷം കഠിന തടവിനും 80000 രൂപ പിഴശിക്ഷക്കും വിധിച്ചു


6-ാം ക്ലാസ്സില്‍ പഠിക്കുന്ന 11 വയസ്സ് പ്രായമുള്ള ആണ്‍ കുട്ടിയെ 2015 ഏപ്രില്‍ മാസത്തില്‍ ഒരു ദിവസം പള്ളിയിലെ മുറിയിൽ വെച്ച് മദ്രസയിലെ അധ്യാപകനായ പ്രതി കുട്ടിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് സിഗരറ്റ് വലിപ്പിക്കുകയും, പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിന് ഇരയാക്കുകയും ചെയ്ത കാര്യത്തിന് കല്പകഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതി, സുലൈമാന്‍, വയസ്സ് 56, S/0  കമ്മു, കിഴക്കുമ്പറമ്പില്‍ ഹൌസ്, ചെറുകുളം എളങ്കൂര്‍ പിഒ, മഞ്ചേരി, (മദ്രസാധ്യാപകന്‍) എന്ന ആളെ വിവിധ വകുപ്പുകളിലായി 37 ½ വര്‍ഷം കഠിന തടവിനും 80000 രൂപ പിഴശിക്ഷക്കും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 34 മാസം കഠിന തടവും അനുഭവിക്കണം. പിഴ അടച്ചാല്‍ 70000/- രൂപ കേസ്സിലെ ഇരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി.  


ബഹുമാനപ്പെട്ട തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ്  ശ്രീ. CR ദിനേഷ്  ആണ് ശിക്ഷ വിധിച്ചത്.         

വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന. കെ.എം സൂലൈമാന്‍‌, എം.കെ ഷാജി, എന്നിവരായിരുന്നു അന്വേഷണോദ്യഗസ്ഥര്‍. 

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍മാരായ ആയിഷ. പി. ജമാല്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഹാജരായി. തിരൂര്‍ സ്റ്റേഷനിനിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.