Type Here to Get Search Results !

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു: നാലു പേരെ രക്ഷപ്പെടുത്തി


ഓടികൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്ത് മരിച്ചു. കുറ്റ്യാട്ടൂര്‍ സ്വദേശി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്.


വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടത്തില്‍പ്പെട്ടത്. മുന്‍ സീറ്റിലിരുന്നവരാണ് വെന്തു മരിച്ചത്. കാറിന്റെ പുറകിലിരുന്ന നാലുപേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആറു പേരാണ് കാറില്‍ ഉണ്ടായിരുന്നത്.

ഓടികൊണ്ടിരിക്കെ കാറിന്റെ മുന്‍പിന്‍ പെട്ടന്ന് തീപിടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ കാറിന് പൂര്‍ണമായും തീപിടിക്കുകയായിരുന്നു. മുന്‍പില്‍ ഇരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്.