പുത്തനത്താണി-വട്ടത്താണി റോഡിന്റെ ശോചനീയാവസ്ഥക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി പി എം മാർച്ച് നടത്തും.
കൽപകഞ്ചേരി, വളവന്നൂർ ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നാളെ കടുങ്ങാത്തുകുണ്ടിലെ എം എൽ എ ഓഫീസിലേക്കാണ് ബഹുജന മാർച്ച് സംഘടിപ്പിക്കുക. റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കാൻ സംസ്ഥാന സർക്കാർ കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിച്ചിട്ടും പണി തുടങ്ങാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തിരൂർ നിയോജക മണ്ഡലം എം എൽ എ കുറുക്കോളി മൊയ്തീൻ ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.
രാവിലെ 9 മണിക്ക് കല്ലിങ്ങൽ അങ്ങാടിയിൽ നിന്നും വരമ്പനാലയിൽ നിന്നും ആരംഭിക്കുന്ന മാർച്ചുകൾ കടുങ്ങാത്തുകുണ്ടിൽ സംഗമിച്ച് എം എൽ എ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും.
