ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി.പ്രസിഡന്‍്റ് സി.പി.മാത്യു പൂപ്പാറയുടെ വിവാദ പരാമര്‍ശം.
ആനകളുടെ തിരുനെറ്റിക്ക് വെടിവെക്കാനറിയാവുന്ന സുഹൃത്തുക്കള്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലുമുണ്ട്. നടപടികളുണ്ടായില്ലെങ്കില്‍ ഇവരെ രംഗത്തിറക്കി നിയമവിരുദ്ധമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും സി.പി.മാത്യു പൂപ്പാറയില്‍ പറഞ്ഞു.
മയക്കുവെടിവെക്കുകയാണ് ആദ്യം വേണ്ടത്. ഡോര്‍മെട്രിയില്‍ വന്ന് വയനാടുകാര്‍ക്ക് ഇവിടെ താമസിക്കാം, അവര്‍ക്ക് പോകാം പക്ഷെ മയക്കുവെടിവെച്ച് അരികൊമ്ബന്‍, ചക്കകൊമ്ബന്‍, പടയപ്പ,ചില്ലികൊമ്ബനെയുമൊക്കെ വെടിവെച്ചോ മയക്കുവെടിവെച്ചോ കോടനാട് കൊണ്ടുപോകണം അതില്ലെങ്കില്‍ അതിനുള്ള സ്ഥലം കണ്ടെത്തി പ്രത്യേക മേഖലയുണ്ടാക്കി ഈ ആനകളെ തളയ്ക്കാനുള്ള നടപടി ഉണ്ടായില്ലെങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും സി പി മാത്യു പൂപ്പാറയില്‍ പറഞ്ഞു.ചര്‍ച്ച നടത്തുകയല്ല ദൗത്യസംഘം ചെയ്യേണ്ടത് സി.പി.മാത്യു കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഇന്ന് ഇടുക്കിയിലെ കൊമ്ബന്മാരെ പൂട്ടാനായി ദ്രുതകര്‍മ്മ സേനയുടെ ആദ്യഘട്ട വിവര ശേഖരണം ആരംഭിക്കുകയാണ്. ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ വയനാട് RRT റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. കാട്ടാനകളെ സംബന്ധിച്ചും ഇവ സ്ഥിരമായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ആദ്യം നടത്തുക. അരിക്കൊമ്ബനെയായിരിക്കും കൂടുതല്‍ നിരീക്ഷിക്കുക. ആനകളുടെ എല്ലാ വശങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും ശേഖരിക്കും. ഇതിനായി ഇപ്പോള്‍ ആനകളെ നിരീക്ഷിക്കുന്ന വാച്ചര്‍മാരുമായി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. ആനകളെ മയക്കുവെടി വയ്ക്കേണ്ട സ്ഥലം, കുങ്കിയാനകള്‍, വാഹനങ്ങള്‍ എന്നിവ എത്തിക്കേണ്ടിടം എന്നിവയും കണ്ടെത്തേണ്ടതുണ്ട്. നടപടികളുടെ ഭാഗമായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
