നിരോധിത ലഹരി വിഭാഗത്തില്‍പ്പെട്ട ഹാന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പന നടത്തിയ വേങ്ങര സ്വദേശിയായ യുവാവിനെ വാഹനം സഹിതം പിടികൂടി.
മലപ്പുറം വേങ്ങര വലിയോറ സ്വദേശി ഞണ്ടുകണ്ണി ഇബ്രാഹിം ആണ് പിടിയിലായത്.
വാഹനത്തില്‍ നിന്നും 1500 ഓളം പാക്കറ്റ് ഹാന്‍സ് പിടികൂടി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തൃശ്ശൂര്‍ ഒല്ലൂരില്‍ ഇയാളെ നിരോധിത ഹാന്‍സുമായി പിടികൂടിയിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്
