Type Here to Get Search Results !

സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് കളിപ്പാട്ടങ്ങളിലും ലിപ്സ്റ്റിക്കിലും വരെ ഒളിപ്പിച്ച്‌; കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട


കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. 344 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുറഹിമാന്‍ (43), ഗഫൂര്‍ അഹമ്മദ് (39), അബ്ദുല്‍ റഹിമാന്‍ (53) എന്നിവരാണ് സ്വര്‍ണം കടത്തിയത്.

തിരൂർ ന്യൂസ്‌ ലൈവ് വെബ്സൈറ്റ് വഴി കുറഞ്ഞ നിരക്കിൽ പരസ്യം നൽകാൻ ബന്ധപ്പെടൂ 9656655557


ചാര്‍ജിങ് അഡാപ്‌റ്റര്‍, കളിപ്പാട്ടങ്ങള്‍, ലിപ്സ്റ്റിക്ക്, കാര്‍ട്ടന്‍ ബോക്സ് എന്നിവയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. നെടുമ്ബാശ്ശേരിയിലും സ്വര്‍ണം പിടിച്ചെടുത്തിരുന്നു. 27 ലക്ഷം രൂപ വില വരുന്ന 543 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍ എറണാകുളം സ്വദേശിയായ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ദുബൈയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കൊച്ചിയില്‍ ഇന്ന് കസ്റ്റഡിയില്‍ എടുത്തത്. അടിവസ്ത്രത്തില്‍ പോക്കറ്റുണ്ടാക്കി അതില്‍ സ്വര്‍ണം വച്ചശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തില്‍ ചേര്‍ത്ത് തയ്ക്കുകയായിരുന്നു. ഇയാളില്‍ സംശയം തോന്നിയ കസ്റ്റംസ് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. അശോകന്‍ ഇതിന് മുന്‍പ് സ്വര്‍ണ്ണം കടത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും. നെടുമ്ബാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണകടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുകയാണ് കസ്റ്റംസ്.