ജനകീയ സമരങ്ങൾ ഫലം കണ്ടു;പൊന്മുണ്ടം ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിന് കൃഷി ഭൂമി തരം മാറ്റി കെട്ടിടം നിർമിക്കാന്‍
മന്ത്രിസഭായോഗം അനുമതി നൽകി
കല്പകഞ്ചേരി : സ്വന്തം കെട്ടിടത്തിനായുള്ള പൊൻമുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുറവിളിക്ക്പരിഹാരം. സ്‌കൂളിന് കെട്ടിടം പണിയാൻ വാങ്ങിയ ഒരേക്കർ എട്ടുസെൻറ് കൃഷി ഭൂമി തരംമാറ്റി കെട്ടിടംനിർമിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം അനു മതി നൽകി.
വർഷങ്ങൾ ആയി വയൽ നികത്തി കെട്ടിടം നിർമിക്കാന്‍ അനുമതി ലഭ്യമാക്കണം എന്നാവശ്യപെട്ട് ഗവർണർ ,മൂഖ്യമന്ത്രി ,കൃഷി വകുപ്പ് മന്ത്രി ,വിദ്യാഭ്യാസ മന്ത്രി ,ജില്ലാ കളക്ട്ർ എന്നിവർക്ക് പൊന്മുണ്ടത്തെ യുവ ജന കൂട്ടായ്മ ഭാരവാഹികൾ നിവേധനം നൽകിയിരുന്നു.
അനുമതി ലഭിച്ചതൽ സന്തോഷമുണ്ടെന്നും അനുമതി ലഭിച്ച സാഹജര്യത്തിൽ കെട്ടിട നിർമാണം വേഗത്തിൽ പൂർത്തികരിക്കണം എന്നും
നിലവിൽ വൈലത്തൂരിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി ബ്ലോക്ക് വിദ്യാർത്ഥികളുടെ യാത്രാ സൗകാര്യം പരിഗണിച്ചു പോന്മുണ്ടവുമായി അടുത്ത സ്ഥലത്തെക്ക് മാറ്റണം എന്നും യുവ ജന കൂട്ടായ്മ പ്രതിനിധി ഷകീർ പൊന്മുണ്ടം പറഞ്ഞു

