Type Here to Get Search Results !

കുന്ദമംഗലം പതിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന്‍ കാറിടിച്ച്‌ മരിച്ചു




കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന്‍ കാറിടിച്ച്‌ മരിച്ചു.പതിമംഗലം അവ്വാത്തോട്ടത്തില്‍ രാജു ആണ് മരിച്ചത്.

ഇന്ന് രാവിലെ 6:30 നാണ് ദാരുണ സംഭവമുണ്ടായത്.



എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാര്‍ പ്രഭാത സവാരിക്കിടെ റോഡിനരികില്‍ നില്‍ക്കുകയായിരുന്ന രാജുവിന്റെ ശരീരത്തിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. രാജുവിനെ കാറിടിച്ച്‌ തെറിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.