Type Here to Get Search Results !

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സി.പി കുഞ്ഞ് അന്തരിച്ചു


കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സി.പി കുഞ്ഞ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1987 മുതല്‍ 1991 വരെ കോഴിക്കോട് രണ്ട് നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യുട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് മകനാണ്.