Type Here to Get Search Results !

വയൽ നികത്താന്‍ മണ്ണുമായെത്തിയ ടോറസ് ലോറി നാട്ടുകാര്‍ തടഞ്ഞ് പൊലീസിലേല്‍പിച്ചു.


തണ്ണീര്‍ത്തടം നികത്താന്‍ മണ്ണുമായെത്തിയ ടോറസ് ലോറി നാട്ടുകാര്‍ തടഞ്ഞ് പൊലീസിലേല്‍പിച്ചു.

വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട മടവംപാടത്താണ് സംഭവം. അര്‍ധരാത്രി ഉള്‍പ്പെടെ ടിപ്പര്‍ ലോറികളില്‍ മണ്ണ് എത്തിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ ശനിയാഴ്ച പുലര്‍ച്ച അഞ്ചിന് മണ്ണുമായെത്തിയ ലോറിയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ചത്. 

ഇവിടെ നേരത്തെ മണ്ണുമായെത്തിയ ലോറി തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാറിന് നേരെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താന്‍ നീക്കം നടന്നിരുന്നു. പ്രദേശത്ത് റോഡ് തകര്‍ന്ന് കിടക്കുകയാണ്. രാത്രി മണ്ണുമായി വാഹനങ്ങള്‍ എത്തുന്നത് കാരണം പ്രദേശവാസികള്‍ക്ക് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്‌ഥയാണെന്നും ആരോപണമുണ്ട്.

Tags