Type Here to Get Search Results !

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻറെ ഡോർ തുറന്നു ; സ്കൂട്ടർ യാത്രക്കാരിയുടെ ജീവൻ നഷ്ടമായി

 







തൃശൂർ: പെരിഞ്ഞനത്ത് കാറിൻറെ ഡോറിൽ തട്ടി സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.മതിലകം കാതിക്കോട് സ്വദേശി താളിയാറിൽ അൻവറിൻറെ ഭാര്യ ജുബേരി(35)യാണ് മരിച്ചത്.ഞായറാഴ്ച്ച വൈകുന്നേരം പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻറെ ഡോർ പെട്ടെന്ന് തുറക്കുകയും അതുവഴി വന്ന ജുബേരി ഡോറിൽതട്ടി നിലത്ത് വീഴുകയുമായിരുന്നു.തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.