Type Here to Get Search Results !

ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസ്; പരാതിക്കാരിയുടെ ഹരജി ഇന്ന് പരിഗണിക്കും


പീഡന പരാതി ഒത്തുതീര്‍പ്പാക്കിയെന്ന സത്യവാങ്മൂലം തന്റെ അറിവോടെ തയാറാക്കിയതല്ലെന്നും ഒപ്പ് വ്യാജമാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. 

കേസില്‍ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തില്‍ ഇന്ന് ഉണ്ണി മുകുന്ദന്‍ വിശദീകരണം നല്‍കിയേക്കും. ഒത്തുതീര്‍പ്പിന് തയാറാണെന്ന് കാണിച്ച്‌ പരാതിക്കാരി നല്‍കിയ ഇ- മെയില്‍ സന്ദേശങ്ങള്‍ കൈയിലുണ്ടെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകനായ അഡ്വക്കേറ്റ് സൈബി ജോസ് വ്യക്തമാക്കിയത്. 

ഈ രേഖകളും ഇന്ന് കോടതിക്ക് കൈമാറും. കോഴക്കേസില്‍ ആരോപണ വിധേയനായ സൈബി ജോസ് വ്യാജ സത്യവാങ്മൂലമാണ് തയ്യാറാക്കിയതെന്നാണ് പരാതി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക.
Tags