മലപ്പുറം: 15വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തം തടവും മൂന്നുവര്‍ഷം കഠിനതടവും, 1,00,000 രൂപ പിഴയും വിധിച്ച് കോടതി. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു കൈമാറും.
മലപ്പുറം പോത്തുകല്ലിലാണു സംഭവം. പ്രായപൂര്‍ത്തിയാകാത്ത മകളെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 2016-17 വര്‍ഷമാണു പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. ഈ സാഹചര്യം മുതലെടുത്ത് പ്രതി മകളെ നിരന്തരം വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ പരാതിയില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോത്തുകല്‍ പൊലീസ് പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു നിലമ്ബൂര്‍ പോക്‌സോ കോടതി കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചത്. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു കൈമാറും. അതിജീവിതയ്ക്ക്ക്കു നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗല്‍ സര്‍വിസ് അഥോറിറ്റിയെ സമീപിക്കാവുന്നതാണ്.
നിലമ്ബൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സമയം നിലവിലെ മലപ്പുറം ഡെപ്യൂട്ടി സൂപ്രണ്ട് ആയ പി അബ്ദുള്‍ ബഷീര്‍ ആണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ സാം കെ ഫ്രാന്‍സിസ് ഹാജരായി. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷീബ പി സി പ്രോസിക്യൂഷനെ സഹായിച്ചു.
