കോഴിക്കോട്: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ കെ സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം. ചിന്തയെ മൂത്രത്തില്‍ ചൂല്‍ മുക്കി അടിക്കണമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. കോഴിക്കോട് കളക്‌ടറേറ്റില്‍ നടന്ന മാര്‍ച്ചിനിടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ പരാമര്‍ശം.
സാധാരണക്കാരന്‍റെ പ്രതികരണമാണിത്. ചിന്ത എന്തു പണിയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചിന്തക്ക് വനിത നേതാവെന്ന ബഹുമാനം നല്‍കേണ്ടതില്ലെന്നു പറഞ്ഞ അദ്ദേഹം അവര്‍ ആദ്യം ജനങ്ങളെ ബഹുമാനിക്കാന്‍ പഠിക്കട്ടെ എന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെയും സുരേന്ദ്രന്‍ പരിഹസിച്ചു. കേരളത്തിലെ പശുക്കള്‍ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ പശുക്കള്‍ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ
പരിഹാസം. പിണറായി ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങണമെന്നും നികുതി പിന്‍വലിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ സമരത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
