നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരി പിടിയില്‍.
വ്യാഴാഴ്ച റിയാദില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയതാണ് യുവതി. ഈ യുവതിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചത് ഇവരില്‍ നിന്ന് 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികള്‍ ആണ് പിടിച്ചെടുത്തത്.
യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമമെന്നും അവര്‍
പറഞ്ഞു. ദേഹപരിശോധനയ്ക്കിടെ സ്വര്‍ണം കണ്ടെത്തി.
