മോഷണക്കേസിലെ തുമ്ബ് തേടിയെത്തിയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സംഭവം.
കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം എളമ്ബുലാശ്ശേരി സ്‌കൂളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന അടച്ചിട്ട വീട് കുത്തി തുറന്ന് ആഭരണം കവര്‍ന്നിരുന്നു.
ഇത് അന്വേഷിക്കാന്‍ എത്തിയതായിരുന്നു പൊലീസും ഡോഗ് സ്‌ക്വാഡും. ഡോഗ് സ്‌ക്വാഡിലെ ചാര്‍ലി എന്ന നായയാണ് പൊലീസിനൊപ്പം കേസ് അന്വേഷണത്തിന് എത്തിയിരുന്നത്. മോഷ്ടാക്കള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ മണം പിടിച്ച് പോകുന്നതിനിടെ ചാര്‍ലിയുടെ തലയില്‍ തേങ്ങ വീഴുകയായിരുന്നു.
ആദ്യം റോഡിലേക്ക് വീണ തേങ്ങ പിന്നീട് തെറിച്ച് ചാര്‍ലിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. എളമ്ബുലാശ്ശേരി - കണ്ടാരിപ്പാടം റോഡില്‍ വെച്ച് ആയിരുന്നു സംഭവം. തറയില്‍ വീണ തേങ്ങ തെറിച്ച് തലയില്‍ തട്ടിയതോടെ ചാര്‍ലി പേടിക്കുകയും ചെയ്തു.
എന്നാലും ചാര്‍ലിക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ല. തെളിവെടുപ്പിന് ശേഷം പൊലീസ് സംഘം ചാര്‍ലിയുമായി മടങ്ങുകയും ചെയ്തു. നായ സുഖമായിരിക്കുന്നു എന്ന് പിന്നീട് ഡോഗ് സ്‌ക്വാഡും വ്യക്തമാക്കി. ബുധനാഴ്ചയാണ് എളമ്ബുലാശ്ശേരി സ്‌കൂളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന വി പി മുരളീധരന്റെ വീട്ടില്‍ നിന്ന് ആളില്ലാത്ത സമയത്ത് ആഭരണം കവര്‍ന്നത്.
നാല് പവന്‍ സ്വര്‍ണാഭരണമാണ് മോഷ്ടിക്കപ്പെട്ടത്. ഈ കേസ് അന്വേഷിക്കാന്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ആണ് മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പിനായി തേഞ്ഞിപ്പലത്ത് എത്തിയത്. വീടിന്റെ പിന്‍വാതില്‍ തുറന്ന് അകത്ത് കടന്നായിരുന്നു മോഷണം.
കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാലയാണ് മോഷ്ടിക്കപ്പെട്ടത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. താക്കോല്‍ വീടിന് കുറച്ച് അകലെയുള്ള പറമ്ബില്‍ നിന്നും കണ്ടെടുത്തിരുന്നു. പിന്നീട് കവറില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ മറ്റൊരിടത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
