കടലോരങ്ങളില്‍ ഇനി കടലാമകള്‍ മുട്ടയിടുന്ന കാലം. നവംബര്‍ ,ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് കടലാമകള്‍ മുട്ടയിടാനായി കരയില്‍ എത്തുക.
കടലാമകള്‍ മുട്ടയിടാന്‍ എത്തുന്നതോടെ അവയുടെ മുട്ടകള്‍ സംരക്ഷിക്കാന്‍ കടലോരത്ത് സുരക്ഷ കൂട് ഒരുക്കി. മന്ദലാംകുന്ന് ബീച്ച് കേന്ദ്രമായി കടലാമ സംരക്ഷകരായ പാലക്കല്‍ ഹംസു, കമറു എന്നിവരുടെ നേതൃത്വത്തില്‍ ഫോറസ്‌റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റ പൂര്‍ണ്ണ സഹകരണത്തോടെ മന്ദലാംകുന്ന് ബീച്ചില്‍ കൂട് ഒരുക്കിയത്. ഈ വര്‍ഷം ബദര്‍പള്ളി, മൂന്നയിനി, മന്ദലാംകുന്ന് കടലോരങ്ങളില്‍ കടലാമകള്‍ മുട്ടയിടാന്‍ കയറിയിട്ടുണ്ട്. ഏകദേശം 500 മുട്ടകള്‍ ലഭിച്ചതായും ഇവ സംരക്ഷണ കൂടില്‍ വിരിയിച്ച് ഇറക്കാന്‍ വെച്ചതായും ഇവര്‍ പറയുന്നു.
ശക്‌തമായ ചൂടിലാണ് മുട്ടകള്‍ വിരിയുന്നതെന്നും ഏകദേശം 52 ദിവസമാണ് കടലാമ മുട്ടകള്‍ വിരിയാന്‍ സമയമെന്നും ഇവര്‍ പറയുന്നു. വിരിഞ്ഞ് ഇറങ്ങുന്നത് വരെ പൂര്‍ണ്ണ സംരക്ഷണ നല്‍കുമെന്നും കടലാമ സംരക്ഷകര്‍ പറയുന്നു. മന്ദലാംകുന്ന് ബീച്ച് കേന്ദ്രമായി പാലക്കല്‍ ഹംസു, കമറു എന്നിവരുടെ നേതൃത്വത്തില്‍ കടലാമസംരക്ഷകര്‍ പറയുന്നു. മന്ദലാംകുന്ന് ബീച്ച് കേന്ദ്രമായി പാലക്കല്‍ ഹംസു, കമറു എന്നിവരുടെ നേതൃത്വത്തില്‍ കടലാമ സംരക്ഷണ പ്രവര്‍ത്തനം തുടങ്ങിയിട്ട് 12 വര്‍ഷത്തോളമായി. വര്‍ഷങ്ങള്‍ മുന്നെ കടലോരങ്ങളില്‍ ആമകള്‍ മുട്ടയിടാന്‍ എത്തുന്ന സമയങ്ങളില്‍ മുട്ടകള്‍ എടുത്ത് കൊണ്ട് പോകുന്ന സാമൂഹ്യ ദ്രോഹികള്‍ കടലോരത്ത് നില ഉറപ്പിച്ചിരുന്നിടത്ത് ഇന്ന് കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ ശക്‌തമായി രംഗത്ത് വന്നതിനാല്‍ കടലാമ വംശനാശ ഭീഷണിയില്‍ നിന്ന് കരകയറിയിരിക്കുകയാണ്. കടലാമകള്‍ മുട്ടയിയിടാന്‍ വരുന്നതും കാത്ത് സംരക്ഷണ പ്രവര്‍ത്തകര്‍ ഈ അഞ്ച് മാസം കടലോരത്ത് സജീവമായിട്ടുണ്ട്
