Type Here to Get Search Results !

വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.എറണാകുളം കങ്ങരപ്പടി സ്വദേശി ശ്യാമില്‍ സുനില്‍ ജേക്കബ് ആണ് മരിച്ചത്.വാട്ടര്‍ അതോറിറ്റി കുഴി കൃത്യമായി മൂടിയിരുന്നില്ലെന്നും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല എന്നും ശ്യാമിലിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
ഈ മാസം രണ്ടാം തീയതി ആണ് എറണാകുളം കങ്ങരപ്പടിയില്‍ അപകടമുണ്ടായത്.വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റാനായി എടുത്ത കുഴിയില്‍ ഇരുചക്രവാഹനം വീണാണ് അപകടം.സംഭവത്തില്‍ കങ്ങരപ്പടി സ്വദേശി ശ്യാമില്‍ സുനില്‍ ജേക്കബിന് ഗുരുതരമായി പരുക്കേറ്റിരുന്നു.കുഴിയില്‍ വീണ ശ്യാമിലിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.