Type Here to Get Search Results !

പെട്രോളിനും ഡീസലിനും വലിയ വില നല്‍കേണ്ടിവരുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം

പെട്രോളിനും ഡീസലിനും വലിയ വില നല്‍കേണ്ടിവരുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുകയാണ്. പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസായി രണ്ടുരൂപ കൂടുന്ന സാഹചര്യത്തിലാണിത്.
പെട്രോള്‍ ലീറ്ററിന് ഏകദേശം 110 രൂപയും ഡീസലിന് 99 രൂപയുമായി തെലങ്കാനയും ആന്ധ്രപ്രദേശുമാണ് ഇപ്പോള്‍ മുന്നില്‍. തിരുവനന്തപുരത്ത് പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 105.72 രൂപയും ഡീസലിന് 94.66 രൂപയുമാണ് നിലവിലെ നിരക്ക്. രണ്ട് രൂപ കൂടുന്നതോടെ തിരുവനന്തപുരത്തും പെട്രോള്‍ വില 110 രൂപയിലേക്കും ഡീസല്‍ വില 99 രൂപയിലേക്കുമെത്തും. ഇതിനിടെ, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ തന്നെ ഇന്ധന വിലവര്‍ധന സംസ്ഥാനത്തിന് തിരിച്ചടിയാകും. കേരളത്തിലെ എണ്ണ വില വര്‍ധന മാഹിയും കര്‍ണാടകയും നേട്ടമാക്കും. നിലവില്‍ തന്നെ ഇവിടങ്ങളില്‍ നിന്നും എണ്ണ വാങ്ങുന്നവര്‍ ഏറെയാണ്.

അടുത്തിടെ, മംഗളൂരു മേഖലയിലേക്കു സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്‌ആര്‍ടിസി ബസുകളും കര്‍ണാടകയിലെ പമ്ബുകളില്‍ നിന്ന് ഇന്ധനം നിറക്കാന്‍ തീരുമാനിച്ചിരുന്നു. നിലവിലുള്ള അവസ്ഥ പ്രകാരം കെഎസ്‌ആര്‍ടിസിക്ക് ഒരു ദിവസം ലാഭിക്കാന്‍ കഴിയുക അരലക്ഷം രൂപയാണ്. ഒരു മാസത്തെ കണക്കെടുത്താല്‍ ഇത് ഏകദേശം 14-15 ലക്ഷത്തോളമാകും. കാസര്‍കോട് നഗരത്തിലെ ഡീസല്‍ വിലയേക്കാള്‍ 8.47 രൂപ കുറവാണ് മംഗളൂരുവില്‍ ഇന്നലത്തെ ഡീസല്‍ നിരക്ക്. വയനാട് വഴി സര്‍വീസ് നടത്തുന്ന ബസുകളില്‍ ഇത്തരത്തില്‍ കര്‍ണാടകയില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ കെഎസ്‌ആര്‍ടിസി എംഡി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കി. എന്നാല്‍ ഏറെയും സ്വിഫ്റ്റ് ബസുകളില്‍ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. 17 സര്‍വീസുകളില്‍ നിന്ന് ഒരു മാസത്തിനിടെ മൂന്ന് ലക്ഷത്തിലേറെ രൂപയുടെ ലാഭമുണ്ടായി.