പുത്തന്‍ മോഡല്‍ ഗ്യാസ് സിലിണ്ടര്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍.
സാധാരണ ഗ്യാസ് സിലണ്ടറുകളെക്കാള്‍ ഭാരക്കുറവും കൂടുതല്‍ സുരക്ഷയുമാണ് ഇതിന്റെ പ്രത്യേകത. തീ പടര്‍ന്നാലും ഈ സിലിണ്ടര്‍ പൊട്ടിത്തെറിക്കില്ലെന്നാണ് കമ്ബനിയുടെ അവകാശവാദം.
സാധാരണ ഗ്യാസ് സിലണ്ടറിന്‍റെ അതേ വിലയില്‍ കൂടുതല്‍ സവിശേഷതയോടെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കോംപോസൈറ്റ് ഗ്യാസ് സിലിണ്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭാരക്കുറവുള്ളതിനാല്‍ എളുപ്പത്തില്‍ മാറ്റാനും എടുത്തുയര്‍ത്താനുമെല്ലാം കഴിയും. തീ പടര്‍ന്നാലും പൊട്ടിത്തെറിക്കില്ല എന്ന ഉറപ്പാണ് കമ്ബനി നല്‍കുന്നത്. അകത്തും പുറത്തും തുരുമ്ബു പിടിക്കില്ല എന്നതും മറ്റൊരു സവിശേഷതയാണ്. എത്ര അളവ് ഗ്യാസ് , സിലിണ്ടറിലുണ്ടെന്ന് ഉപഭോക്താവിന് അറിയാന്‍ കോംപോസൈറ്റ് സിലിണ്ടറുകളില്‍ സാധിക്കും.
സാധാരണ ഗ്യാസ് സിലിണ്ടറിന്റെ അതേ വിലയാണ് കോംപോസൈറ്റ് സിലിണ്ടറുകള്‍ക്കും. കണക്ഷന്‍ എടുക്കുന്ന സമയത്ത് നല്‍കുന്ന നിക്ഷേപം മാത്രമാണ് അല്‍പം കൂടുതലുള്ളത്. സാധാരണ ഗ്യാസ് സിലണ്ടറുകള്‍ക്ക് 2200 രൂപയാണ് നിക്ഷേപം .കോംപോസൈറ്റ് സിലിണ്ടറുകള്‍ക്ക് നിക്ഷേപം 3300 രൂപയാണ് .
