Type Here to Get Search Results !

കയ്യൊഴിഞ്ഞ് ആണ്‍മക്കള്‍, പുഴുവരിച്ച്‌ അവശനിലയിലായിരുന്ന വൃദ്ധ മരിച്ചു


കണ്ണൂരില്‍ ആണ്‍മക്കള്‍ കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച്‌ മുറിച്ചുമാറ്റേണ്ട നിലയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു.
പേരാവൂര്‍ സ്വദേശി സരസ്വതിയാണ് മരിച്ചത്. മക്കള്‍ തിരിഞ്ഞുനോക്കാതായതോടെ വ്രണം പുഴുവരിച്ച്‌ ഇടതുകാല്‍ മുറിച്ച്‌ മാറ്റേണ്ട നിലയിലായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സരസ്വതി. ആണ്‍മക്കളുടെ അവഗണനയില്‍ വയോധിക ദുരിതത്തിലായത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ സരസ്വതിയുടെ സംരക്ഷണം സര്‍ക്കാര്‍ എറ്റെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

വ്രണം വന്ന് ദിവസങ്ങളായി കാഞ്ഞിരപ്പുഴയിലെ വീട്ടില്‍ കഴിയുകയായിരുന്നു സരസ്വതിയെ മനോജ് ആപ്പനെന്ന ചുമട്ട് തൊഴിലാളിയും സന്നദ്ധപ്രവ‍ര്‍ത്തകനായ സന്തോഷുമാണ് അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അപ്പോഴേക്കും പുഴുവരിച്ച്‌ കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയിലെത്തിയിരുന്നു.

മൂന്ന് വര്‍ഷമായി പ്രമേഹ രോഗം അലട്ടുന്ന സരസ്വതിയെ മകള്‍ സുനിത പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സിച്ച്‌ വരികയായിരുന്നു. കയ്യില്‍ പണമില്ലാത്തതിനാലും കൂട്ടിരിക്കാന്‍ ആളില്ലാത്തതിനാലും വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.
Tags