കുഞ്ഞിന് പ്രത്യേക ടിക്കറ്റ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച ദമ്ബതികള്‍ പിടിയില്‍.
ഇസ്രയേലിലെ ടെല്‍ അവീവിലുള്ള ബെന്‍ ഗുറിയോണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്ക് ടിക്കറ്റെടുത്ത ദമ്ബതികളാണ് ട്രോളിയിലിരുത്തി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അയര്‍ലന്‍ഡ് ആസ്ഥാനമാക്കിയുള്ള ലോ കോസ്റ്റ് വിമാനക്കമ്ബനി റ്യാനയര്‍ എയര്‍ലൈന്‍സിലാണ് ദമ്ബതികള്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. കൈക്കുഞ്ഞുണ്ടെങ്കില്‍ ഓണ്‍ലൈനായി ടിക്കറ്റെടുക്കുമ്ബോള്‍ തന്നെ 27 ഡോളര്‍ ഫീസ് നല്‍കിയാല്‍ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കേണ്ടതില്ലെന്നാണ് റ്യാനയര്‍ എയര്‍ലൈന്‍സിന്‍്റെ നിയമം. അങ്ങനെയെങ്കില്‍ പുതിയ ടിക്കറ്റെടുക്കാതെ കുഞ്ഞിനെ ഒപ്പം ഇരുത്താം.
എന്നാല്‍, ഈ ഫീസ് നല്‍കിയില്ലെങ്കില്‍ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കേണ്ടിവരും. ദമ്ബതികള്‍ ഈ ഫീസ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ചെക്ക് ഇന്‍ കൗണ്ടറിലെ ജീവനക്കാര്‍ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് ദമ്ബതികള്‍ വിസമ്മതിച്ചെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല.
തുടര്‍ന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ഇവര്‍ ശ്രമിച്ചത്. എന്നാല്‍ എയര്‍പ്പോര്‍ട്ട് ഇീവനക്കാരിലൊരാള്‍ ഇത് ഉടനടി ശ്രദ്ധിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. എന്നാല്‍ വൈകിയെത്തിയ ദമ്ബതികള്‍ സുരക്ഷാപരിശോധനയ്ക്ക് പോവുന്നതിന് വേണ്ടിയാണ് കുട്ടിയെ ചെക്ക്-ഇന്നിനടുത്ത് തനിയെ ആക്കി പോയത് എന്നാണ് ബെല്‍ജിയം ദമ്ബതികളുടെ വാദം.
