ഊണിനൊപ്പം നല്‍കിയ മീന്‍ കറിയിലെ കഷ്ണത്തിന് വലിപ്പം കുറഞ്ഞതിന്റെ പേരില്‍ ഹോട്ടല്‍ ജീവനക്കാരന് നേരെ ആക്രമണം.
കോട്ടയം പൊന്‍കുന്നം ഇളങ്ങുളത്തെ ഹോട്ടലിലെ ജീവനക്കാരനായ മധുകുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ആറു കൊല്ലം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഫെബ്രുവരി ഒന്ന് ബുധനാഴ്ച്ചയായിരുന്നു സംഭവം.
ഇന്നലെ ഉച്ചയ്ക്ക് ഹോട്ടലില്‍ ഊണ് കഴിക്കാനെത്തിയ സംഘം അക്രമം നടത്തുകയായിരുന്നു. ഊണിന് കറിയായി നല്‍കിയ മീനിന്റെ വലിപ്പം കുറവാണെന്നും, കറിയിലെ ചാറ് കുറഞ്ഞുപോയി എന്നൊക്കെ പറഞ്ഞുകൊണ്ട് മധു കുമാറിനെ ചീത്ത വിളിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കരിങ്കല്ല് ഉപയോഗിച്ചും പ്രതികള്‍ ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു.
കൊല്ലം നെടുമണ്‍ കടുക്കോട് ഭാഗത്ത് കുരുണ്ടിവിള വീട്ടില്‍ മോഹന്‍ദാസ് മകന്‍ പ്രദീഷ് മോഹന്‍ദാസ് (35), കൊല്ലം നെടുപന ഭാഗത്ത് കളയ്ക്കല്‍കിഴക്കേതില്‍ വീട്ടില്‍ സജീവ് മകന്‍ സഞ്ജു.എസ് (23), കൊല്ലം നെടുപന ഭാഗത്ത് മനു ഭവന്‍ വീട്ടില്‍ മണിലാല്‍ മകന്‍ മഹേഷ് ലാല്‍ (24), കൊല്ലം നെടുപന ഭാഗത്ത് ശ്രീരാഗം വീട്ടില്‍ വിജയന്‍ പിള്ള മകന്‍ അഭിഷേക് (23), കൊല്ലം നല്ലിള ഭാഗത്ത് മാവിള വീട്ടില്‍ തമ്ബി രാജന്‍ മകന്‍ അഭയ് രാജ് (23), കൊല്ലം നല്ലിള ഭാഗത്ത് അതുല്‍മന്ദിരം വീട്ടില്‍ ജയകുമാര്‍ മകന്‍ അമല്‍ ജെ കുമാര്‍ (23) എന്നിവരെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഭക്ഷണം കഴിച്ചതിനുശേഷം പുറത്തിറങ്ങി വീണ്ടും ഹോട്ടലില്‍ കയറി യായിരുന്നു അക്രമം നടത്തിയത്. ഹോട്ടലുടമയുടെ പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് അന്വേഷണസംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
