തിരൂർ പൊന്മുണ്ടം ബൈപാസ് ആർ ഒ ബി അപ്രോച് ബ്രിഡ്ജ് നിർമ്മിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്നും 33 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു.
കേന്ദ്ര സർക്കാരിന്റെ സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി സെൻട്രൽ റോഡ് ഫണ്ടിൽ നിന്നുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
സാങ്കേതിക നടപടികൾ പൂർത്തീകരിച്ചു പദ്ധതി വേഗത്തിൽ നടപ്പിലാക്കും.
കേന്ദ്ര സംസ്ഥാന സംസ്ഥാന സർക്കാരുകളുടെ യോജിച്ച പ്രവർത്തനമാണ് ഈ പദ്ധതിക്ക് അനുമതി ലഭിക്കാൻ സഹായകരമായത്.
. ഈ പദ്ധതി യഥാർഥ്യമാകുന്നതോടെ പൊന്മുണ്ടം തിരൂർ ബൈപാസ് പൂർത്തികരണത്തിന്റെ ഒരു പ്രധാന കടമ്പ മറികടക്കാനാകും
ഈ വിഷയവുമായി ബന്ധപ്പെട്ട് 3 തവണ നിയമ സഭയിൽ സബ്മിഷൻ ഉന്നയിക്കുകയും 5 ലധികം തവണ വകുപ്പുതല യോഗങ്ങൾ ചേരുകയും പൊതുമരാമത്ത് മന്ത്രിയുമായി പല തവണ ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ഈ പദ്ധതിക്ക് അനുമതി നൽകിയ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ. നിതിൻ ഗഡ്ഗരിക്കും അതിനായി പ്രയത്നിച്ച കേരള പൊതു മരാമത് വകുപ്പ് മന്ത്രി ശ്രീ. റിയാസ്, ഡൽഹിയിൽ ഇത് വലിയ ഇടപെടൽ നടത്തിയ ഇ. ടി. മുഹമ്മദ് ബഷീർ എംപി , വകുപ്പു ഉദ്യോസ്ഥൻമാർ , മാധ്യമ സുഹൃത്തുകൾ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു
