കോഴിക്കോട് ഏലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസിന് തീ കൊളുത്തിയ കേസിലെ പ്രതി ഷാഹറൂഖ് സെയ്ഫ് അറസ്റ്റിലായതില്‍ ഇപ്പോഴും ദുരൂഹത.
പ്രതി ട്രെയിനിന് തീവച്ചശേഷം കണ്ണൂരില്‍ ഇറങ്ങി ജില്ലാ ആശുപത്രിയില്‍ പൊള്ളലേറ്റ കാലിന് ചികല്‍സ തേടിയെന്നായിരുന്നു സംഭവ ദിവസം പിന്നേറ്റേന്ന് കേട്ടത്. പോലീസ് തന്നെയാണ് ആ വാര്‍ത്ത പുറത്തുവിട്ടതും. ഇയാള്‍ ഒ പി ടിക്കറ്റില്‍ വ്യാജ മേല്‍വിലസമാണ് നല്‍കയിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇയാള്‍ കണ്ണൂര്‍ വിട്ടിട്ടില്ലന്നും പോലീസിന്റെ പിടിയിലായെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. കേരളത്തില്‍ നിന്നും പ്രതി പുറത്ത് പോകാതിരിക്കാന്‍ എല്ലാ പഴുതകളുമടച്ച് കേരളത്തിലെ പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും വലവിരിച്ചുകാത്തിരിക്കെ ഇയാള്‍ എങ്ങിനെ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ എത്തിയെന്നാണ് ദുരൂഹമായ മറ്റൊരു കാര്യം. ഡല്‍ഹി ഷഹീന്‍ ബാഗിലെ ഇയാളുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഷാറൂഫ് സെയ്ഫിയുടെ പിതാവ് പറഞ്ഞത് 30 കിലോമീറ്ററിനപ്പുറം ഇതുവരെ സഞ്ചരിക്കാത്തയാളാണ് തന്റെ…
