Type Here to Get Search Results !

എടപ്പയില്‍ ഗോവിന്ദന് വിട; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍


സി.പി.എം നേതാവ് എടപ്പയില്‍ ഗോവിന്ദന്റെ (91) ഭൗതികശരീരം കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി എത്തിയത് ആയിരങ്ങള്‍.
ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ഭൗതികശരീരം ചിതയേറ്റുവാങ്ങി. മക്കളായ ഇ. ജയന്‍, ഇ. അനോജ് എന്നിവര്‍ ചേര്‍ന്ന് ചിതക്ക് തീകൊടുത്തു.

പ്രിയ സഖാവ് മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്തയറിഞ്ഞതുമുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടന നേതാക്കളും കെ. പുരം കുണ്ടുങ്ങലിലുള്ള വസതിയിലേക്ക് ഒഴുകിയെത്തി. 

കക്ഷിരാഷ്ട്രീയ ഭേദമന്യേ ആയിരങ്ങളെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. മന്ത്രി വി. അബ്ദുറഹിമാന്‍, സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി, പി.പി. വാസുദേവന്‍, മുന്‍മന്ത്രി കുട്ടി അഹമ്മദ്കുട്ടി, എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. ശിവശങ്കരന്‍, ഐ.എന്‍.എല്‍ ജില്ല വൈസ് പ്രസിഡന്റ് കെ. മൊയ്തീന്‍കുട്ടി ഹാജി, സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം അജിത് കൊളാടി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ. ജനചന്ദ്രന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.എന്‍. മുത്തുക്കോയ തങ്ങള്‍, ജില്ല പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി തുടങ്ങിയ നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.