സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി.760 രൂപയാണ് ഇന്ന് പവന് കൂടിയത്.ഇതോടെ ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 45000 രൂപയായി.ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കും.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 95 രൂപ ഉയര്‍ന്നു. ഇന്നലെ 60 രൂപ ഉയര്‍ന്നിരുന്നു.ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 90 രൂപ ഉയര്‍ന്നു.അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയരാനുള്ള കാരണം.അന്താരാഷ്ട്ര സ്വര്‍ണ്ണവില 2021 ഡോളറായി.
